| ദൃശ്യവിസ്മയമായി എഴുന്നള്ളിപ്പ്; ഏലംകുളം മാട്ടായകുന്ന് ക്ഷേത്രത്തിലെ പൂരം സമാപിച്ചു പെരിന്തല്‍മണ്ണ:ഏലംകുളം മാട്ടായ കുന്ന് ഭഗവതിക്ഷേത്രത്തില്‍ ഏഴുദിവസമായി നടന്നുവന്ന പൂരാഘോഷം വര്ണ്ണമനേഹരമായ വെടിക്കെട്ടോചടെ സമാപിച്ചു. ഏഴാം പൂരം ദിവസമായ ഇന്നലെ കൊട്ടുംവെടിയും നടന്നു. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് പൂതം, ആണ്ടിപ്പൂതം, വേതാള കുതിര എന്നിവയും ക്ഷേത്രത്തിലെത്തി. നാലുമണിക്ക് വേലവരവില്‍ പതിനഞ്ചാനയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് ദൃശ്യവിസ്മയമായി. നാടന്‍ കലയും ശിങ്കാരിമേളവും കാവടിയാട്ടം, അമ്മന്‍കുടം എന്നിവയും എഴുന്നള്ളിപ്പിന് വര്‍ണ്ണപ്പകിട്ടേകി. തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യം അരങ്ങേറി. പുലര്‍ച്ചെ മൂന്നിന് ഗംഭീര വെടിക്കെട്ടിനുശേഷം കൂറവലിച്ചതോടെ പൂരം സമാപിച്ചു. |
Wednesday, March 17, 2010
മാട്ടായകുന്ന് പൂരം
Subscribe to:
Post Comments (Atom)
No comments:
Post a Comment